മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍

ബംഗ്ലാദേശിനെതിരായ ട്വന്റി 20, ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി ചുമതലയേറ്റ ശേഷമുള്ള ആദ്യ സെലക്ഷന്‍ കമ്മിറ്റി യോഗമാണ് ടീമിനെ തീരുമാനിച്ചത്.

മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടി. വിക്കറ്റ് കീപ്പറായാണു സഞ്ജുവിനെ ഉള്‍പ്പെടുത്തുക എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ബാറ്റ്‌സ്മാനായി ആണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്.

ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ പലരും സഞ്ജുവിന് അവസരം നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്ന ക്യാപ്റ്റന്‍ വിരാട് കോലിക്ക് ട്വന്റി 20 പരമ്പരയില്‍ വിശ്രമം അനുവദിച്ചു. ട്വന്റി 20 പരമ്പരയില്‍ രോഹിത് ശര്‍മ ടീമിനെ നയിക്കും.

വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് തുടരും. വിജയ് ഹസാരെ ട്രോഫിയിലെ ഇരട്ട സെഞ്ചുറി പ്രകടനമാണ് സഞ്ജുവിന് ഗുണമായത്. നവംബര്‍ 11ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്നു ട്വന്റി 20 മത്സരങ്ങളും രണ്ടു ടെസ്റ്റുകളുമാണുള്ളത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*