ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലമ്ബുഴ ഡാമിന്റെ നാലു ഷട്ടറുകളും ഉയര്‍ത്തി. ജലനിരപ്പ് 114.7 മീറ്ററിലെത്തിയതോടെയാണ് ഷട്ടറുകള്‍ തുറന്നത്. 2 സെന്റിമീറ്റര്‍ വീതമാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത്. കല്‍പ്പാത്തി, മുക്കൈ എന്നീ പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മഴ കനത്തതോടെ വാളയാര്‍ ഡാം ഷട്ടറുകളും തുറന്നിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് മഴ അടുത്ത രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ കനത്ത മഴ പെയ്യാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത.