കൂടത്തായി കേസ്; കോയമ്ബത്തൂരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച്‌ പോലീസ്

കൂടത്തായി കൊലപാതക പരമ്ബരയില്‍ അന്വേഷണം കൊയമ്ബത്തൂരിലേക്ക് വ്യാപിപ്പിച്ച്‌ പോലീസ്. മുഖ്യപ്രതി ജോളിയ്ക്ക് പ്രജികുമാര്‍ സയനൈഡ് എത്തിച്ച്‌ നല്‍കിയത് കോയമ്ബത്തൂരില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ ജോളിയെ കൂടാതെ കൂടൂതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.

അതേസമയം കേസില്‍ ജോളി ഉള്‍പ്പെട മൂന്ന് പ്രതികളുടേയും കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. ആറ് ദിവസത്തേക്ക് കസ്റ്റഡി നീട്ടണമെന്നായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടത്. പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 19 ന് പരിഗണിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*