കോപ്പിയടി തടയാന്‍ വിദ്യാര്‍ഥികളുടെ തല പെട്ടിക്കുള്ളിലാക്കി; കോളേജിനെതിരെ പ്രതിഷേധം

പരീക്ഷക്ക് വിദ്യാര്‍ഥികള്‍ കോപ്പിയടിക്കാതിരിക്കാന്‍ വിചിത്ര മാര്‍ഗവുമായി കര്‍ണാടകയിലെ സ്വകാര്യ കോളേജ്. തലയില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ ഇട്ടുകൊണ്ടാണ് വിദ്യാര്‍ഥികളെ കോളേജ് അധികൃതര്‍ പരീക്ഷ എഴുതിപ്പിച്ചത്.

ഹാവേരി ഭഗത് പ്രീ-യൂണിവേഴ്‌സിറ്റി കോളേജാണ് കോപ്പിയടി തടയാന്‍ വിദ്യാര്‍ഥികളുടെ തല പെട്ടിക്കുള്ളിലാക്കിയത്. ചിത്രം സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ വ്യാപക വിമര്‍ശനമാണ് കോളേജിനെതിരെ ഉയര്‍ന്നത്.

‘കുട്ടികളുടെ നന്മയ്ക്ക് വേണ്ടിയാണ് ഞങ്ങളിത് ചെയ്തത്. കാര്‍ഡ്‌ബോര്‍ഡ് പെട്ടികളുടെ മുന്‍ഭാഗം തുറന്നിരുന്നു. ഏകാഗ്രതയോടെ പരീക്ഷ എഴുതാന്‍ ഇതുവഴി സാധിക്കും. ഇത് ഞങ്ങളുടെ പുതിയ പരീക്ഷണമാണ്. നല്ലതും മോശവുമായ അഭിപ്രായം കുട്ടികളില്‍ നിന്ന് ലഭിച്ചെന്നും’ കോളേജ് മേധാവി പറഞ്ഞു.

ഒരു തരത്തിലും അംഗീകരിക്കാനാവാത്ത നടപടിയാണ് കോളേജിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*