കൂടത്തായി കൊലപാതകം; ഓരോ മരണങ്ങളും ഓരോ അന്വേഷണ സംഘം അന്വേഷിക്കാന്‍ തീരുമാനം

കൂടത്തായി കൊലപാതക പരമ്പരയിലെ ഓരോ മരണങ്ങളും ഓരോ അന്വേഷണം സംഘം അന്വേഷിക്കാന്‍ തീരുമാനം. ഓരോ അന്വേഷണ സംഘത്തിലും ആരൊക്കെ ഉണ്ടായിരിക്കണം എന്ന് തീരുമാനിക്കുന്നതും ഇതിന്‍റെ മൊത്തം ചുമതലയും റൂറല്‍ എസ്.പി കെ.ജി സൈമണിനായിരിക്കും. 11 പേരടങ്ങുന്ന സംഘമാണ് ഇപ്പോള്‍ കൂടത്തായി കേസ് അന്വേഷിക്കുന്നത്.

പുതിയ അന്വേഷണ സംഘം രൂപീകരിക്കുന്നതോടെ ഓരോ സംഘത്തിനും ഓരോ തലവനുണ്ടാവും. സൈബര്‍ ക്രൈം, ഫോറന്‍സിക് പരിശോധന, എഫ്‌ഐആര്‍ തയ്യാറാക്കുന്നതില്‍ വിദഗ്ധര്‍, അന്വേഷണ വിദഗ്ധര്‍ എന്നിവരായിരിക്കും സംഘത്തിലുണ്ടാവുക.ഓരോ കേസിലും ഓരോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തായിരിക്കും അന്വേഷിക്കുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*