കേരളത്തില്‍ പുതുതായി 10 ജയിലുകള്‍ ആരംഭിക്കും; ഋഷിരാജ് സിങ്

കേരളത്തില്‍ പുതുതായി 10 ജയിലുകള്‍ കൂടി ആരംഭിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ്‌സിങ്. തടവുകാര്‍ക്ക് അര്‍ഹതപ്പെട്ട പരോള്‍ നിഷേധിക്കുന്ന സമീപനം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ക്ഷേമ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തടവുകാര്‍ക്ക് അര്‍ഹതപ്പെട്ട പരോള്‍ നിഷേധിക്കരുത്. മൂന്നു തവണ പരോള്‍ റിപ്പോര്‍ട്ട് നിഷേധിക്കുന്ന സമീപനമുണ്ടായാല്‍ ജില്ലാ പോലീസ് മേധാവിക്ക് കത്തെഴുതി വിശദീകരണം തേടുമെന്നും ഋഷിരാജ് സിങ് പറഞ്ഞു.

തടവുകാര്‍ക്കും അവകാശങ്ങളുണ്ടെന്നും വിചാരണത്തടവുകാരെ കൃത്യമായി കോടതിയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ജയിലുകളില്‍ യോഗ നിര്‍ബന്ധമായി നടത്തണമെന്നും ഋഷിരാജ് സിങ് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*