കശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു

ജമ്മു കശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു. ഭീകരാക്രമണ സാധ്യതയെ തുടര്‍ന്ന് ഓഗസ്റ്റ് രണ്ടിനാണ് കശ്മീരില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇ

തോടെ അമര്‍നാഥ് തീര്‍ഥയാത്ര ഉള്‍പ്പെടെയുള്ളവ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു. വ്യാഴാഴ്ച മുതല്‍ കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് വിളിച്ചുചേര്‍ത്ത യോഗം ആഭ്യന്തര മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി.

അതേസമയം കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതോടെ നിയന്ത്രണ രേഖയില്‍ താല്‍കാലികമായി അടച്ചുപൂട്ടിയിട്ടുള്ള ഭീകര ക്യാംപുകള്‍ പാക്കിസ്ഥാന്‍ വീണ്ടും സജീവമാക്കുമെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വരും ദിവസങ്ങളില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നു ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*