കനത്ത മഴ; എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. പിറവം വൈക്കം ഭാ​ഗത്ത് റെയിൽവെ പാതയിൽ മണ്ണിടിച്ചിലുണ്ടായി. ഇതിനെ തുടർന്ന് എറണാകുളം കായംകുളം റൂട്ടിലുളള എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി.

വേണാട് എക്സ്പ്രസ്സ് എറണാകുളം നേർത്ത് വഴി തിരിച്ചുവിടുമെന്നും ദീർഘദൂര ട്രെയിനുകൾ മണിക്കൂറോളം വൈകി ഓടുമെന്നും അധികൃതർ അറിയിച്ചു.12076 ജനശതാപ്തി ആലപ്പുഴയിൽ താൽക്കാലികമായി നിർത്തിവച്ചു.

16127 ഗുരുവായൂർ എക്സ്പ്രസ് എറണാകുളം ജം​ഗ്ഷനിൽ താൽക്കാലികമായി നിർത്തിവച്ചു. ഇതിനുപുറമെ 12678 ബംഗളൂരു ഇന്റർസിറ്റി എറണാകുളം ജം​ഗ്ഷനിൽ നിന്നും വിട്ടുപോകുന്ന സമയം 11:30യിലേക്ക് മാറ്റിവച്ചു. 12617 മംഗള എക്സ്പ്രസിന്റ സമയവും 1മണിയിലേക്ക് മാറ്റി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*