കമലേഷ് തിവാരി കൊലക്കേസില്‍ 5 പേര്‍ അറസ്റ്റില്‍

ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയെ വെടിവെച്ച്‌ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. മൗലാന മൊഹ്‍സിന്‍ ഷെയ്‍ഖ് (24), റഷീദ് അഹമ്മദ് പഠാന്‍ (23), ഫൈസാന്‍ (21). റഷീദ് പഠാന്‍ എന്നിവരാണ് ഗുജറാത്തില്‍ അറസ്റ്റിലായത്. ഇതോടൊപ്പം ബിജ്‍നോറില്‍ നിന്ന് അറസ്റ്റിലായ മതപുരോഹിതര്‍ മുഹമ്മദ് മുഫ്‍തി നയീം, അന്‍വറുള്‍ ഹഖ് എന്നിവരാണ്.

കേസില്‍ 24 മണിക്കൂറിനകം പ്രതികളെ പിഡിയോകൂടാന്‍ കഴിഞ്ഞത് നേട്ടമായെന്നും , പ്രവാചകനെ നിന്ദിച്ചതിലെ പ്രകോപനമാണ് കൊലക്ക് പിന്നിലുള്ള കാരണമെന്നും പൊലീസ് വ്യക്തമാക്കി.

2015-ല്‍ പ്രവാചകനായ മുഹമ്മദ് നബിക്കെതിരെ കമലേഷ് തിവാരി പ്രകോപനപരമായ രീതിയില്‍ പ്രസംഗം നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കൊലപാതകമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കൊലയ്ക്ക് തീവ്രവാദബന്ധമില്ലെന്ന് യുപി ഡിജിപിയും വ്യക്തമാക്കി .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*