ജോളിക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടെന്ന് അഭിഭാഷകന്‍

കൂടത്തായി കേസിലെ മുഖ്യപ്രതിയായ ജോളിക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടെന്ന് അഭിഭാഷകന്‍. ജോളിയ്ക്ക് വേണ്ടി ഹാജരായ അഡ്വക്കറ്റ് ആളൂരിന്‍റെ ജൂനിയര്‍ അഭിഭാഷകന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജോളിയെ ജയിലില്‍ വെച്ച്‌ കണ്ടുവെന്നും ജോളി വെളിപ്പെടുത്തിയ കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കാനാവില്ലെന്നും അഭിഭാഷകര്‍ വ്യക്തമാക്കി. വക്കാലത്ത് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് വ്യാഴാഴ്ച വൈകുന്നേരം ആളൂര്‍ തന്നെ നേരിട്ടെത്തി മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

16 ദിവസം പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്‍റെ ആവശ്യം കോടതിയില്‍ ശക്തമായി എതിര്‍ക്കുകയും പ്രതിഭാഗത്തിന്‍റെ ആവശ്യം പരിഗണിച്ച കോടതി 6 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു നല്‍കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*