ജമ്മുകശ്മീരിലെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

ജമ്മുകശ്മീരിലെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. ഇന്നലെ രാത്രി കശ്മീരിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജമ്മുകശ്മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാഹചര്യം ഒരുക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം കടുത്ത നിയന്ത്രണങ്ങളാണ് കശ്മീരില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ബ്ലോക് ഡിവിഷന്‍ പ്രഖ്യാപിച്ച ശേഷം കശ്മീരിലെ നിയന്ത്രണങ്ങള്‍ കേന്ദ്രം കുറച്ചുകൊണ്ടുവരികയാണ്. ജനജീവിതം സാധാരണ നിലയിലാണെന്ന് ഉറപ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*