ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഭീകരസംഘടനയുടെ ഭീഷണി.

ഇന്ത്യാ-ബംഗ്ലാദേശ് പരമ്പര നടക്കാനിരിക്കെ നായകന്‍ വിരാട് കോഹ്ലിയെ വധിക്കുമെന്ന് ഭീകരസംഘടനയുടെ ഭീഷണി. കേരളത്തില്‍ കോഴിക്കോട് ജില്ലയില്‍ നിന്നാണ് ഭീഷണിക്കത്ത് . കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ സംഘടന എന്ന പേരിലാണ് കത്തയച്ചിരിക്കുന്നത്.

നവംബര്‍ 3-ാം തിയതി ഞായറാഴ്ച ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് പകലും രാത്രിയുമായി ആദ്യ ടി20 മത്സരം നടക്കുന്നത്. ഈ മത്സരത്തിനിടെ ഇന്ത്യന്‍ നായകന്‍ വിരാടിനേയും പ്രമുഖ രാഷ്ട്രീയ നേതാക്കളേയും വധിക്കുമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. കത്ത് ലഭിച്ചത് ദേശീയ അന്വേഷണ ഏജന്‍സിക്കാണ്.

അത്തരം ഒരു സംഘടന കേരളത്തില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് അതിന് കാരണമായി അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഭീഷണി വിലകുറച്ച് കാണുന്നില്ലെന്നും ക്രിക്കറ്റ് താരങ്ങള്‍ക്കും മത്സരവേദിക്കും സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും എന്‍ഐഎ അറിയിച്ചു.

എന്നാല്‍ ടി20 പരമ്പരയില്‍ കോഹ്ലി കളിക്കുന്നില്ല. പകരം രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുക. ഭീഷണിക്കത്ത് എന്‍ഐഎ ബിസിസിഐക്കും ഡല്‍ഹി പോലീസിനും കൈമാറിയിട്ടുണ്ട്. കത്ത് വ്യാജമാകാനാണ് സാധ്യത എന്നാണ് പ്രഥമിക നിഗമനം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*