ഹാമര്‍ തലയില്‍ വീണ സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരം

പാലായില്‍ നടന്ന ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഹാമര്‍ തലയില്‍ വീണ സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ചൊവ്വൂര്‍ കുരിഞ്ഞംകുളത്ത് അഫേല്‍ ജോണ്‍സണിന്‍റെ തലയിലാണ് ഹാമര്‍ വീണത്. പാലാ സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അഫേല്‍.

സ്വയം ശ്വസിക്കാന്‍ കഴിയുമോ എന്നറിയാന്‍ അഫേലിനെ ഞായറാഴ്ച 15 മിനിറ്റ് വെന്റിലേറ്ററില്‍ നിന്ന് മാറ്റി. അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിച്ചു. സംഘാടകര്‍ക്ക് വീഴ്ച സംഭവിച്ചതായി പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം ഒഫീഷ്യല്‍സ് അടക്കം എട്ട് പേരെ ചോദ്യം ചെയ്തിരുന്നു. പാലാ സിഐ വിഎ സുരേഷാണ് കേസന്വേഷിക്കുന്നത്. ഞായറാഴ്ച മൂന്ന് കായികാധ്യാപകരെ കൂടി പൊലിസ് സ്റ്റേഷനില്‍ വിളിച്ച്‌ വരുത്തി ചോദ്യം ചെയ്തു. സംഭവത്തില്‍ പൊലിസ് അന്വേഷണം തുടരുകയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*