ബി.എസ്.എന്‍.എല്ലും എം.ടി.എന്‍.എല്ലും അടച്ചുപൂട്ടാനൊരുങ്ങുന്നു.

ബി.എസ്.എന്‍.എല്ലും (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്) എം.ടി.എന്‍.എല്ലും (മഹാനഗര്‍ ടെലഫോണ്‍ നിഗം ലിമിറ്റഡ്) അടച്ചു പൂട്ടാനുള്ള ശുപാര്‍ശയുമായി ധനമന്ത്രാലയം. അടച്ചുപൂട്ടാനൊരുങ്ങുന്ന കമ്പനികളില്‍ പൊതുമേഖലാ സ്ഥാപനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കമ്പനി അടച്ചുപൂട്ടുമ്പോള്‍ ജീവനക്കാര്‍ വലിയ പ്രതിസന്ധി നേരിടേണ്ടി വരും. എന്നിരുന്നാലും, എല്ലാ ജീവനക്കാര്‍ക്കും വി.ആര്‍.എസ് നല്‍കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബി.എസ്.എന്‍.എല്ലില്‍ മൊത്തത്തില്‍ 1.65 ലക്ഷം ജീവനക്കാരുണ്ട്. കമ്പനി പ്രവര്‍ത്തിപ്പിക്കാനുള്ള ചെലവ് കമ്പനി അടച്ചുപൂട്ടാന്‍ എടുക്കുന്നതിനേക്കാള്‍ കൂടുതലായതിനാലാണ് ഇത്തരം ഒരു നടപടിയിലേക്ക് നീങ്ങുന്നത്.

ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ബി.എസ്.എന്‍.എല്ലിലും എം.ടി എന്‍.എല്ലിലുമായി 74000 കോടി നിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ധനമന്ത്രാലയം ഇത് നിരസിക്കുകയും കമ്പനികള്‍ അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയുമായിരുന്നു. കമ്പനി അടച്ചുപൂട്ടാന്‍ 95000 കോടി രൂപ വേണ്ടിവരുമെന്നാണ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം പറയുന്നത്. എന്നാല്‍ ചെലവ് അത്ര ഉയര്‍ന്നതായിരിക്കില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*