അതിര്‍ത്തി കടന്നുള്ള നുഴഞ്ഞു കയറ്റം; പുതിയ സുരക്ഷ സംവിധാനങ്ങളൊരുക്കി കേന്ദ്ര സര്‍ക്കാര്‍

അതിര്‍ത്തി കടന്നുള്ള നുഴഞ്ഞു കയറ്റവും വ്യോമാതിര്‍ത്തി കടന്നുള്ള ആക്രമണവും തടയാന്‍ പുതിയ സുരക്ഷ സംവിധാനങ്ങളൊരുക്കി കേന്ദ്ര സര്‍ക്കാര്‍. അയല്‍രാജ്യങ്ങളായ ചൈനയും പാക്കിസ്ഥാനും പര്‍വത അതിര്‍ത്തി ലംഘിച്ചുള്ള വിമാനമാര്‍ഗമുള്ള ആക്രമണം ചെറുക്കാന്‍ ഇന്ത്യയുടെ അഭിമാനമായ ആകാശ് മിസൈലുകളെ തന്നെ നിയോഗിക്കാന്‍ ഒരുങ്ങുന്നു,

ചൈന-പാക് അതിര്‍ത്തിയില്‍ ഇപ്പോള്‍ തന്നെ ഇന്ത്യന്‍ സൈന്യത്തിന് രണ്ടു മിസൈല്‍ റജിമെന്റുകളുണ്ട്. ഇതുകൂടാതെയാണ് രണ്ടു റജിമെന്റുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ സേന ഉദ്ദേശിക്കുന്നത്. ഇത് ആകാശ് മിസൈല്‍ റജിമെന്റാകണമെന്നാണ് സേനയുടെ ആവശ്യം.

10,000 കോടി രൂപയുടെ കരസേനയുടെ നിര്‍ദേശം പ്രതിരോധ മന്ത്രാലയം ഉടന്‍ പരിഗണിക്കും. ആകാശ് പ്രൈം മിസൈലുകളുടെ രണ്ട് റെജിമെന്റുകള്‍ ഏറ്റെടുക്കുന്നതിനുള്ള നിര്‍ദേശമാണ് പ്രതിരോധ മന്ത്രാലയം പരിഗണിക്കുക. നിര്‍ദേശം അംഗീകരിച്ചാല്‍ 15,000 അടിക്ക് മുകളിലുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഗ്നി മിസൈലുകളെ വിന്യസിക്കാന്‍ കഴിയും.

ഡിആര്‍ഡിഒ നിര്‍മിച്ച ആകാശ് മിസൈലുകള്‍ സൈന്യത്തിന് വളരെ ഏറെ പ്രയോജനകരമാണെന്നു തെളിഞ്ഞിട്ടുണ്ട്. അതിന്‍റെ തന്നെ കൂടുതല്‍ സവിശേഷതകള്‍ നിറഞ്ഞതാണ് ആകാശ് പ്രൈം മിസൈലുകള്‍.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*