അന്തരാഷ്ട്ര ചലച്ചിത്രമേള; നടന്‍ ജയസൂര്യക്ക് മികച്ച നടനുള്ള പുരസ്കാരം

അന്തരാഷ്ട്ര ചലച്ചിത്രമേളയില്‍ നടന്‍ ജയസൂര്യക്ക് മികച്ച നടനുള്ള പുരസ്കാരം. അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ വെച്ചു നടന്ന പരിപാടിയിലാണ് അവാര്‍ഡ് ലഭിച്ചത്. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ജയസൂര്യ തന്നെയാണ് വാര്‍‌ത്ത പങ്കുവെച്ചത്. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് അംഗീകാരം.

2019 ലാണ് ചിത്രം പുറത്തിറങ്ങിയത്. ഒരു ട്രാന്‍സ്ജെന്‍ഡറിന്‍റെ ജീവിതത്തിലെ സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. ഇന്ത്യയില്‍‌ നിന്നും അഞ്ഞൂറോളം ചിത്രങ്ങളാണ് മേളയില്‍ പങ്കെടുത്തത്. പാക്കിസ്ഥാന്‍ ബംഗ്ലാദേശ്, ശ്രീലങ്ക, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും മേളയില്‍ ചിത്രങ്ങളെത്തിയിരുന്നു.

നേട്ടം വലിയൊരു അംഗീകാരമായി കാണുന്നുവെന്നും തന്‍റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു മേരിക്കുട്ടിയെന്നും ജയസൂര്യ കുറച്ചു. സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനും അണിയറ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*