അഫ്ഗാനിസ്ഥാനിലെ ചെക്ക് പോസ്റ്റിനു നേരെ ആക്രമണം; 17 സ്പെഷ്യല്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

കഴിഞ്ഞ ദിവസം മുസ്ലീം ഭീകരവാദ സംഘടനയായ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 17 അഫ്ഗാന്‍ സ്പെഷ്യല്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ കുണ്ഡൂസ് പ്രവിശ്യയിലെ അലി അബാദ് ജില്ലയിലെ ചെക്ക് പോസ്റ്റിനു നേരെയായിരുന്നു ആക്രമണം.

ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഏറ്റുമുട്ടലുകളാണ് ആക്രമണത്തിനു പിന്നിലെന്ന് അധികൃതര്‍ വ്യക്തമാക്കി. മുന്‍ ദിനങ്ങളില്‍ അഫ്ഗാനിസ്ഥാനില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ 16 ഐഎസ്‌ഐഎസ്-താലിബാന്‍ ഭീകരരെ അഫ്ഗാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് വധിച്ചിരുന്നു.

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം താലിബാന്‍ വക്താവ് സബീബുള്ള മുജാഹിദ് ഏറ്റെടുത്തു. പ്രതിരോധാക്രമണം നടത്തിയതിനെ തുടര്‍ന്ന് എട്ട് ഭീകരരെ ഫോഴ്സ് വധിച്ചു. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എട്ടു താലിബാന്‍ ഭീകരരെയും സ്‌പെഷ്യല്‍ ഫോഴ്‌സ് അറസ്റ്റ് ചെയ്തു. നന്‍ഗര്‍ഹാര്‍, വാര്‍ദക്, കാണ്ഡഹാര്‍ എന്നീ മേഖലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. കുണ്ഡൂസിലെ വിവിധ ജില്ലകള്‍ താലിബാന്‍റെ നിയന്ത്രണത്തിലാണ് ഉള്ളത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*