15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.

ടെക്നോപാര്‍ക്ക്-കഴക്കൂട്ടം പ്രദേശത്ത് ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍ക്കാനായി എത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിലായി. 15 കിലോ കഞ്ചാവാണ് നെയ്യാറ്റിന്‍കര താലൂക്ക് വെളളറട വില്ലേജില്‍ നിരപ്പില്‍ ദേശത്ത് കൂതാളി ശാന്തിഭവനിലെ ജിനോ (22) യുടെ പക്കല്‍ നിന്നും പിടികൂടിയത്.

കാട്ടാക്കട, അമരവിള എക്സൈസ് റേഞ്ചുകളില്‍ മൂന്നു കഞ്ചാവ് കേസുകളില്‍ പ്രതിയാണ് ജിനോ. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കഴക്കൂട്ടം എക്സൈസാണ് ഇയാളെ പിടികൂടിയത്.

എക്സൈസ് സംഘത്തിന്‍റെ വാഹന പരിശോധനക്കിടെയാണ് ബൈക്കില്‍ വരികയായിരുന്ന ജിനോ പിടിയിലായത്. ആന്ധ്രയില്‍ നിന്ന് കഞ്ചാവ് നേരിട്ട് വാങ്ങിയാണ് ഇയാള്‍ ചെറുകിട കച്ചവടക്കാര്‍ക്ക് എത്തിച്ചിരുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*