പാന്‍ മസാലയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഉത്തരാഖണ്ഡില്‍ പാന്‍ മസാലയും ഗുഡ്കയും നിരോധിച്ച്‌ സര്‍ക്കാര്‍. ഒരു വര്‍ഷത്തേയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഫുഡ് സേഫ്റ്റി കമ്മീഷണര്‍ നിടേഷ് കുമാറിന്‍റെതാണ് ഉത്തരവ്.

പാന്‍ മസാലകളുടെയും ഗുഡ്കയുടെയും ഉത്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ സംസ്ഥാനത്ത് അനുവദിക്കില്ല.

യുവാക്കള്‍ക്കിടയിലെ ആസക്തി തടയാന്‍ നിരോധനത്തിന് കഴിയുമെന്നാണ് സര്‍ക്കാറിന്‍റെ പ്രതീക്ഷ. പാന്‍മസാല ഉത്പന്നങ്ങള്‍ക്കെല്ലാം ഭക്ഷ്യസുരക്ഷാ നിയമപ്രകാരമാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*