Monthly Archives: October 2019

മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ച് മുഖ്യമന്ത്രി

മാവോയിസ്റ്റുകള്‍ക്കു വല്ലാത്ത പരിവേഷം ചാര്‍ത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട്ടെ മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ചുകൊണ്ട് നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്നും തണ്ടര്‍ബോള്‍ട്ട് സംഘം വെടിവെച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നുമാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. മാവോയിസ്റ്റുകളില്‍ നിന്ന് ആയുധം കണ്ടെടുത്തെന്നും പിണറായി സഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും പറഞ്ഞു. മാവോയിസ്റ്റുകള്‍ ‘അയ്യാ അല്‍പ്പം അരി താ’ എന്നു പറയുന്നവര്‍ മാത്രമല്ലെന്നും പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായി അദ്ദേഹം ...

Read More »

മുലപ്പാല്‍ നെറുകയില്‍ കയറി ഒരു വയസുകാരിക്ക് ദാരുണാന്ത്യം..!!

ആലപ്പുഴ തിരുമലയില്‍ ഒരു വയസുകാരിക്ക് ദാരുണാന്ത്യം.  കോളിശേരിയില്‍ നിഥിന്‍റെ മകള്‍ നിള (1) യാണ് മരിച്ചത്. ഒരു വയസ് മാത്രം പ്രായമായ പെണ്‍കുട്ടി മുലപ്പാല്‍ നെറുകയില്‍ കയറി മരിച്ചു. ആലപ്പുഴ തിരുമല വാര്‍ഡിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. രാത്രി അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്നു നിള. മുലപ്പാല്‍ നെറുകയില്‍ കയറിയതോടെ അബോധാവസ്ഥയിലായ നിളയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.

Read More »

വാളയാര്‍ കേസ്; പ്രതിഷേധവുമായി നടന്‍ സാജു നവോദയ.

വാളയാര്‍ വിഷയത്തില്‍ പ്രതിഷേധവുമായി നടന്‍ സാജു നവോദയ. പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്ത സാജു നവോദയ മാധ്യമങ്ങളോട് സംസാരിക്കവേ വികാരാധീനനായി. ഏറെ വര്‍ഷങ്ങളായി കുഞ്ഞുങ്ങളില്ലാത്ത ആളാണ് താന്‍, അതില്‍ വലിയ വിഷമമുണ്ടെന്നും സാജു പറഞ്ഞു. എന്നാല്‍, ഇനി തനിക്കു മക്കള്‍ വേണ്ട എന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും വാളയാര്‍ വിഷയം ചൂണ്ടിക്കാട്ടി സാജു പറയുന്നു. വാളയാറില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്ക് നീതി കിട്ടണമെന്നും നീതി നിഷേധിക്കപ്പെട്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും സാജു പറഞ്ഞു. വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതേവിട്ട നടപടിയില്‍ പ്രതിഷേധിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മക്കള്‍ ഉണ്ടാകരുത് എന്നാണ് ...

Read More »

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ആന്ധ്രയും തമിഴ്‌നാടും അടങ്ങുന്ന ഗ്രൂപ്പിലാണ് കേരളം. കൊച്ചിയില്‍ രണ്ട് മാസമായി നടക്കുന്ന ക്യാമ്പില്‍ നിന്നാണ് 20 അംഗ ടീമിനെ തെരഞ്ഞെടുക്കുന്നത്. കോഴിക്കോട് അടുത്ത മാസം അഞ്ചു മുതലാണ് ദക്ഷിണമേഖല യോഗ്യത മത്സരങ്ങള്‍ ആരംഭിക്കുന്നത്. നിലവില്‍ 60 പേരാണ് ക്യാമ്പിലുള്ളത്.

Read More »

വാളയാര്‍ കേസ്; സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍.

പ്രതിഷേധം ശക്തമായതോടെ വാളയാര്‍ കേസില്‍  ഇടപെടുമെന്ന്  ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. പ്രശ്‌നം താന്‍ നിരീക്ഷിച്ചു വരികയാണ്. ഇക്കാര്യം സംബന്ധിച്ച് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്നും അദേഹം വ്യക്തമാക്കി. അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇത് വരെ നിയമ ലംഘനം ഉണ്ടായതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും ഗവര്‍ണര്‍  പറഞ്ഞു. അതേ സമയം എന്ത് നടപടി എടുത്താലും നാട്ടിലെ നിയമം അനുസരിച്ച് ആയിരിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. ദളിത് പെണ്‍കുട്ടികള്‍ ക്രൂരമായി പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ഇടപെടുമെന്ന് ദേശിയ പട്ടികജാതി കമ്മിഷന്‍ ചെയര്‍മാന്‍ എല്‍. മുരുകന്‍ ...

Read More »

യുവാവിനെ ഭാര്യാ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവിനെ ഭാര്യാ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി. സഹോദരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകണമെന്ന ആവശ്യം നിരസിച്ചതാണ് കൊലപാതകത്തിന് കാരണം. ഭോപ്പാല്‍ സ്വദേശിയായ രാജേഷ് എന്ന യുവാവിനെയാണ് ഭാര്യാ സഹോദരനായ ശേഖര്‍ കൊലപ്പെടുത്തിയത്. നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ രാജേഷ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മൂന്ന് മാസമായി ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു രാജേഷ്. രാജേഷും സഹോദരിയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ പല തവണ ശേഖര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ രാജേഷ് വഴങ്ങിയില്ല. ദീപാവലി ദിവസമെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിച്ച് സഹോദരിയെ വീട്ടിലേക്ക് തിരിച്ചു കൊണ്ടു പോകണമെന്ന് ശേഖര്‍ രാജേഷിനോട് ആവശ്യപ്പെട്ടു. ...

Read More »

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട നേത്രാവതി എക്സ്പ്രസിന്‍റെ ബോഗികള്‍ വേര്‍പ്പെട്ടു

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട നേത്രാവതി എക്സ്പ്രസിന്‍റെ ബോഗികള്‍ വേര്‍പ്പെട്ടു. തിരുവനന്തപുരം പേട്ടയില്‍ വച്ചാണ് ബോഗികള്‍ വേര്‍പ്പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. മൂന്ന് ബോഗിയും എഞ്ചിനുമായി കൊച്ചുവേളി കഴിഞ്ഞു. ബാക്കി ബോഗികൾ പേട്ടയിൽ കിടക്കുകയാണ്. പേട്ടയില്‍ കിടക്കുന്ന ബോഗിയില്‍ നിറയെ യാത്രക്കാരുമുണ്ട്. ബോഗി വേര്‍പെട്ട കാര്യം ലോക്കോപൈലറ്റും മറ്റും അറിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. ബോഗികൾ ഘടിപ്പിച്ചതിലുള്ള സാങ്കേതിക പിഴവ് ആണ് കാരണമെന്ന് പറയുന്നു. ബോഗികള്‍ ഘടിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങി.

Read More »

വാളയാര്‍ കേസില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്

വാളയാര്‍ കേസില്‍ ഇളയെ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ ഉണ്ടായിരുന്നതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. സംഭവസമയം മുറിയില്‍ ഒന്നും അലങ്കോലപ്പെട്ടു കിടന്നിരുന്നില്ലെന്നും അസ്വാഭാവികമായി മുറിയില്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും സംഭവസ്ഥല മഹസറിലുള്ളതായി ഒരു പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കട്ടിലിനു മുകളില്‍ രണ്ടു കസേരകള്‍ ഒന്നിനു മുകളില്‍ ഒന്നായി വെച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ അപ്പീല്‍ നല്‍കുമെന്ന് നേരത്തേ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 25ന് പുറപ്പെടുവിച്ച വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ബഹ്റ പറഞ്ഞു. അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയിട്ടുണ്ടെങ്കില്‍ ...

Read More »

ഹോസ്റ്റല്‍ വാര്‍ഡന്‍റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

ഹോസ്റ്റല്‍ വാര്‍ഡന്‍റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരണപ്പെട്ടു. ബംഗളുരുവിലെ ഹാവേരിയിലാണ് സംഭവം. കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ വാര്‍ഡന്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പരാതി. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെതിരെ ഹാവേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ടാഴ്ച്ച മുന്‍പായിരുന്നു സംഭവം. വാര്‍ഡന്‍റെ മര്‍ദ്ദനത്തില്‍ കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വയറ്റില്‍ മര്‍ദ്ദനമേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. വാണി വിലാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Read More »

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ വരുന്ന ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ഒക്ടോബര്‍ 30 ന് ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും, ഒക്ടോബര്‍ 31 ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപംകൊണ്ടിട്ടുണ്ട്. കന്യാകുമാരി മേഖലക്ക് മുകളിലായി കൂടുതല്‍ ശക്തി പ്രാപിക്കാനും ഒക്ടോബര്‍ 31 ന് ലക്ഷദ്വീപ്- മാലദ്വീപ് മേഖലക്ക് മുകളിലായി അതിതീവ്ര ന്യൂനമര്‍ദ്ദമാകാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചത്. ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ അടുത്ത 24 മണിക്കൂറില്‍ കേരളത്തില്‍ ...

Read More »