വീടുകളില്‍ മദ്യമെത്തിക്കുന്ന പദ്ധതിയില്‍ നിന്ന് പിന്മാറി കര്‍ണാടക സര്‍ക്കാര്‍

ആവശ്യപ്പെടുന്നവര്‍ക്ക് വീടുകളില്‍ മദ്യമെത്തിക്കുന്ന പദ്ധതിയില്‍ നിന്ന് പിന്മാറി കര്‍ണാടക സര്‍ക്കാര്‍. മദ്യം വീടുകളിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂര്‍ കഴിയുന്നതിന് മുമ്പേ സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറി.

വിവിധ ഗ്രാമപ്രദേശങ്ങളില്‍ നിന്ന് വന്ന സ്ത്രീകളുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ആവശ്യപ്പെട്ട് മാര്‍ച്ച് കഴിഞ്ഞ ശേഷമാണ് മന്ത്രി പദ്ധതി പിന്‍വലിക്കുന്നതായി അറിയിച്ചത്. താന്‍ പറഞ്ഞതിനെ തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് കര്‍ണാടക എക്‌സൈസ് മന്ത്രി എച്ച്. നാഗേഷ് പറഞ്ഞു. അത്തരമൊരു പദ്ധതിയും നിലവില്‍ സര്‍ക്കാരിന് മുമ്പിലില്ലെന്നും മന്ത്രി പറഞ്ഞു.

വ്യാജമദ്യം സംസ്ഥാനത്ത് നിന്ന് ഇല്ലാതാക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഓരോ ആദിവാസി കോളനികളില്‍ മദ്യവില്‍പ്പന ശാലകള്‍ ആരംഭിക്കുവാനും സര്‍ക്കാരിന്‍റെ പദ്ധതി നിര്‍ദേശത്തില്‍ ഉണ്ടായിരുന്നു. ഇത്തരമൊരു പദ്ധതി മുന്നോട്ട് വെച്ചതില്‍ മന്ത്രി സ്ത്രീകളോട് ക്ഷമ ചോദിക്കുകയും ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*