ഉപതെരഞ്ഞെടുപ്പ്; ലൈസന്‍സ് ഉള്ള ആയുധങ്ങള്‍ തിരിച്ചേല്‍പ്പിക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ്

ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ ലൈസന്‍സ് ഉള്ള ആയുധങ്ങള്‍ കൈവശം വെയ്ക്കുന്നത് നിരോധിച്ചു. ഓക്ടോബര്‍ 3 ന് മുന്‍പ് ആയുധങ്ങളെല്ലാം അതാത് പൊലീസ് സ്റ്റേഷനുകളില്‍ ഏല്‍പ്പിക്കണം.

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ ചന്ദ്രശേഖരന്‍ നായരാണ് ആയുധങ്ങള്‍ പൊലീസ് സ്റ്റേഷനുകളില്‍ ഏല്‍പ്പിക്കണമെന്ന് അറിയിച്ചത്. ആയുധങ്ങള്‍ ഏല്‍പ്പിക്കാത്തവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188 -ാം സെക്ഷന്‍ പ്രകാരം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പണവും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിച്ചിട്ടുള്ളതിനാല്‍ സുരക്ഷാ ജീവനക്കാര്‍ക്ക് ആയുധം കൈവശം വെയ്ക്കാന്‍ അനുമതി നല്‍കണമെന്ന് ഏതാനം ബാങ്കുകള്‍ ആവശ്യപ്പെട്ടു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*