ട്വന്റി-20 മത്സരങ്ങളില്‍ നിന്നും മിഥാലി രാജ് വിരമിച്ചു

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് അഭിമാനിക്കാവുന്ന ഒട്ടനേകം നേട്ടങ്ങള്‍ സമ്മാനിച്ച താരം മിതാലി രാജ് അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. താന്‍ 2006 മുതല്‍ ട്വന്റി-20യില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ട്. 13 വര്‍ഷത്തെ ട്വന്റി-20 കരിയറിന് ഇവിടെ വിരാമം കുറിക്കുകയാണ്. ഇനി 2021 ഏകദിന ലോകകപ്പിലേക്ക് മാത്രമാകും തന്റെ ശ്രദ്ധയെന്ന് മിതാലി വിരമിക്കില്‍ പ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കി.

36-കാരിയായ മിതാലി മൂന്ന് വനിതാ ട്വന്റി-20 ലോകകപ്പുള്‍പ്പടെ 32 ട്വന്റി-20യില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. 89 മത്സരങ്ങളില്‍ നിന്ന് 37.5 ബാറ്റിങ് ശരാശരിയില്‍ 2364 റണ്‍സ് മിതാലിയുടെ അക്കൗണ്ടിലുണ്ട്. പുറത്താകാതെ നേടിയ 97 റണ്‍സാണ് ഏറ്റവുമുയര്‍ന്ന സ്‌കോര്‍.

2006-ല്‍ ഡെര്‍ബിയില്‍ ഇന്ത്യ ആദ്യമായി അന്താരാഷ്ട്ര ട്വന്റി-20 കളിച്ചത് മിതാലിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു. ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡുമായാണ് മിതാലി കളത്തിനോട് വിടപറയുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*