തിരുവനന്തപുരത്ത് സർക്കാർ ഡോക്ടർമാരുടെ പണിമുടക്ക്.

രോഗികളെ വലച്ച് തിരുവനന്തപുരത്ത് സർക്കാർ ഡോക്ടർമാരുടെ പണിമുടക്ക്. ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ നേതൃത്തിൽ ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഒപി ബഹിഷ്കരിച്ചു. തിരുവനന്തപുരം കല്ലമ്പലം പള്ളിക്കലിലെ സാമൂഹികാരോഗ്യകേന്ദ്രത്തിൽ വനിതാ ഡോക്ടറെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ കൂട്ടത്തോടെ അവധിയെടുത്ത് ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഒപി പൂർണമായും ബഹിഷ്കരിച്ചത്.

അതേസമയം ചികിത്സക്കെത്തിയവർക്ക് ഹൗസ് സർജൻമാരുടെ സേവനം നേരിയ ആശ്വാസമായി. വനിതാ ഡോക്ടറെ ആക്രമിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് ആരോഗ്യ മന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടതിന് ശേഷവും ഡോക്ടർമാർ പണിമുടക്കിൽ നിന്ന് പിൻമാറിയില്ല. അത്യാഹിത വിഭാഗത്തെയും ശസ്ത്രക്രിയകളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കി. രോഗികൾ മണിക്കൂറുകളോളം വലഞ്ഞു.

ഹൗസ് സർജൻമാരാണ് ആശുപത്രികളിൽ ഒപി നിയന്ത്രിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് വനിതാ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ ആക്രമിച്ചത്. പളളിക്കൽ സ്വദേശികളായ സുഗതകുമാർ, മകൻ രഞ്ജീഷ് എന്നിവരാണ് പ്രതികൾ. എന്നാൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടും ഇവരെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല. ഡോക്ടറെ കൈയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് കെജിഎംഒഎയുടെ തീരുമാനം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*