പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന സമയ പരിധിക്ക് മുന്‍പേ ലക്ഷ്യം കണ്ടു.

പാവപ്പെട്ടവര്‍ക്ക് സൗജന്യമായി പാചകവാതക കണക്ഷന്‍ നല്‍കുന്ന പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന സമയ പരിധിക്ക് മുന്‍പേ ലക്ഷ്യം കണ്ടു. ഔറംഗാബാദില്‍ നടന്ന ചടങ്ങില്‍ അയേഷ ഷെയ്ഖിനാണ് എട്ടു കോടി തികയ്ക്കുന്ന ഗ്യാസ് കണക്ഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയത്.

ഞങ്ങള്‍ നല്‍കിയ വാക്കു പാലിക്കുന്നു, അതു കാലാവധി പറഞ്ഞതിനേക്കാള്‍ ഏഴുമാസം മുന്‍പു തന്നെ. ചടങ്ങില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 2019 തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടാന്‍ സഹായിച്ചതിനു പിന്നിലും പാവങ്ങള്‍ക്ക് ഏറെ പ്രയോജനകരായ ഉജ്ജ്വല്‍ യോജനയായിരുന്നു. പ്രതിപക്ഷ നേതാക്കളടക്കം പുകഴ്ത്തിയ മോദി സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയാണ് ഉജ്ജ്വല്‍ യോജന.

2020 മാര്‍ച്ച് മാസമായിരുന്നു 8 കോടി കണക്ഷന് സര്‍ക്കാര്‍ മുന്നോട്ടു വച്ച സമയപരിധി. എന്നാല്‍, ഓഗസ്റ്റ് 26ലെ കണക്ക് പ്രകാരം ഇതിനകം 7.97 കോടി കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ട്. എട്ടു കോടി എന്ന ലക്ഷ്യം പൂര്‍ത്തിയായാല്‍ അര്‍ഹരായ കൂടുതല്‍ പാവങ്ങള്‍ക്കു കൂടി പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് മോദി സര്‍ക്കാര്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*