മഹീന്ദ്ര ഇലക്ട്രിക് ഓട്ടോ കേരളത്തിലും.

മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റിയുടെ വൈദ്യുത ത്രിചക്ര വാഹനങ്ങളായ ട്രിയോയും ട്രിയോ യാരിയും കേരള വിപണിയില്‍ അവതരിപ്പിച്ചു. 2.43 ലക്ഷം, 1.62 ലക്ഷം രൂപ എന്നിങ്ങനെയാണ് യഥാക്രമം വാഹനങ്ങളുടെ വില. കാലാവസ്ഥാ പ്രശ്‌നങ്ങള്‍ ചെറുക്കാന്‍ കഴിയുന്ന കടുപ്പമുള്ള മുകള്‍ ഭാഗവുമായാണ് ട്രിയോയുടെ രണ്ടു മോഡലുകളും എത്തുന്നത്.

മഹീന്ദ്ര ഇലക്ട്രിക് സ്വന്തമായി വികസിപ്പിച്ചെടുത്ത ലിഥിയം അയോണ്‍ ബാറ്ററിയാണ് വാഹനങ്ങളുടെ ഹൃദയം.  ഇതിന്‍റെ കോമ്പോസിറ്റ് ബോഡി പാനലുകള്‍ ട്രിയോയെ വളരെ കുറഞ്ഞ ഭാരമുള്ളതാക്കി മാറ്റുന്നു. ഇതോടൊപ്പം സുരക്ഷയ്ക്ക് പ്രഥമ പരിഗണനയും മഹീന്ദ്ര വാഹന ശ്രേണികളില്‍ ഉറപ്പുവരുത്തുന്നു.

മഹീന്ദ്രയുടെ ട്രിയോയും ട്രിയോ യാരിയും ചാര്‍ജ് ചെയ്യുന്നത് ഒരു സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ് ചെയ്യുന്നതുപോലെ ലളിതമാണ്. പൂര്‍ണമായി ചാര്‍ജ് ചെയ്ത ശേഷം എആര്‍എഐ സാക്ഷ്യപ്പെടുത്തിയ സാധാരണ ഡ്രൈവിങ് റേഞ്ചില്‍ 130 കിലോമീറ്റര്‍ ഓടും. ട്രിയോ യാരി ഇ- റിക്ഷയുടെ റേഞ്ച് 129 കിലോമീറ്ററാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*