കൊച്ചിയില്‍ ഒന്നര കിലോ കഞ്ചാവുമായി മൂന്നംഗ സംഘം പിടിയില്‍

ഒന്നര കിലോ കഞ്ചാവുമായി കൊച്ചിയില്‍ മൂന്നംഗ സംഘം പിടിയിലായി. പുതുവൈപ്പിന്‍ പ്രിയദര്‍ശനി റോഡിലുള്ള വീട് കേന്ദ്രമാക്കി കഞ്ചാവ് വില്‍പന നടത്തി വരികയായിരുന്നു ഇവര്‍. സൗത്ത് പുതുവൈപ്പ് സ്വദേശികളായ രാഹുല്‍.ടി.എസ്, നഹാസ്.പി.എസ്, വിനീഷ് നായര്‍ എന്നിവരെ കൊച്ചി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

ഇരുപത് കിലോ കഞ്ചാവ് കൈവശമുണ്ടായിരുന്നതായി പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഇത് കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലെ പല ഭാഗങ്ങളിലായി വിറ്റഴിച്ചു. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലിനു ശേഷം പ്രതികളെ ഞാറക്കല്‍ കോടതിയില്‍ ഹാജരാക്കി. ഓണക്കാലത്ത് വിറ്റഴിക്കാനായി പ്രതികള്‍ തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്‌സൈസ് സംഘം റെയ്ഡ് നടത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*