ഇന്ത്യയേയും ഐഎസ്ആർഒ യേയും പരിഹസിച്ച് പാകിസ്ഥാൻ.

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ 2 ഭാഗികമായി പരാജയപ്പെട്ടതിനെ പരിഹസിച്ച് പാകിസ്ഥാൻ. പാക് സാങ്കേതിക മന്ത്രി ഫവദ് ചൗധരി അടക്കമുള്ളവരാണ് ഇന്ത്യയെ പരിഹസിച്ച് ട്വീറ്റ് ചെയ്യുന്നത്. ചന്ദ്രയാനു പകരം വിഡ്ഢികളായ ഇന്ത്യക്കാരെയും, അഭിനന്ദനെയും ചന്ദ്രനിലേക്ക് അയക്കാമായിരുന്നില്ലേയെന്നും , ചൗധരി പരിഹസിച്ചു.

പാകിസ്ഥാൻ മാദ്ധ്യമങ്ങളും ഇന്ത്യയുടെ പദ്ധതിയെ അവഹേളിച്ച് റിപ്പോർട്ടുകൾ ചെയ്യുന്നുണ്ട്. മിഷൻ ഭാഗികമായി പരാജയപ്പെട്ടു എന്നതിന്‍റെ വാർത്തകൾ വന്നതിനു ശേഷം ‘എല്ലാവരും ഉറങ്ങിക്കോളൂ. ചന്ദ്രനില്‍ എത്തേണ്ടതിന് പകരം കളിപ്പാട്ടം മുംബൈയില്‍ എത്തിയിരിക്കുന്നു’ എന്നാണ് ചൗധരി ട്വിറ്ററില്‍ കുറിച്ചത്.

എന്നാൽ ഇത് ഇന്ത്യയാണെന്നും സ്വപ്നം കണ്ടാൽ അത് സ്വന്തമാക്കുന്ന ഇന്ത്യയെന്നും സോഷ്യൽ മീഡിയ മറുപടി നൽകുന്നുണ്ട്. മാത്രമല്ല കൂടുതൽ പരിഹസിച്ചാൽ അടുത്ത തവണ പാകിസ്ഥാനികളെ മുഴുവൻ കയറ്റി അയക്കാനും മടിക്കില്ലെന്നും മറുപടിയുണ്ട് .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*