ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു

നിരവധി തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള  അല്‍ഖ്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു. ഹംസ ബിന്‍ ലാദനെ വധിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. അഫ്ഗാന്‍ പാക് അതിര്‍ത്തിയില്‍ വെച്ച് കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം.

അല്‍ഖ്വയ്ദ നേതാവായ ഹംസ ബിന്‍ ലാദനെ അമേരിക്ക ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കുകയും വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം യു എസ് ഡോളര്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.കഴിഞ്ഞ മാസത്തില്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. 2011 ലാണ് പാകിസ്ഥാനിലെ അബോട്ടാബാദില്‍ യുഎസ് സേന ബിന്‍ ലാദനെ വധിക്കുന്നത്. ഈ സമയം ഹംസ ഇറാനില്‍ വീട്ടു തടങ്കലില്‍ ആയിരുന്നുവെന്നാണ് കരുതപ്പെടുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*