ചിദംബരം ഇനി തീഹാര്‍ ജയിലിലെ ഏഴാം നമ്പര്‍ മുറിയില്‍.

ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ചിദംബരം ഇനി തീഹാര്‍ ജയിലിലെ ഏഴാം നമ്പര്‍ മുറിയില്‍. ജയിലിലെ ഒമ്പതാം വാര്‍ഡിലെ ഏഴാം നമ്പര്‍ മുറിയാണ് മുന്‍ കേന്ദ്ര മന്ത്രിക്കായി അനുവദിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സെപ്റ്റംബര്‍ 19-ാം തിയതി വരെയാണ് ചിദംബരത്തിന് ജയിലില്‍ കഴിയേണ്ടി വരുക.

ആവശ്യമായ മരുന്നുകള്‍ ഒപ്പം കരുതാന്‍ ചിദംബരത്തിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇസഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയായതിനാല്‍ പ്രത്യേക സെല്ലില്‍ അദ്ദേഹത്തിന് മതിയായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കാനും കോടതി അനുമതി നല്‍കി. സാധാരണ തടവുകാരെപ്പോലെയാണ് ചിദംബരത്തെയും പരിഗണിക്കുകയെന്ന് ജയില്‍ ഡിജിപി സന്ദീപ് ഗോയല്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*