അഭയ കേസ്; ഒരു സാക്ഷി കൂടി കൂറുമാറി..!!

സിസ്റ്റര്‍ അഭയ കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ ഇരുപത്തിയൊന്നാം സാക്ഷി നിഷാ റാണിയാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. എപ്പോഴും സന്തോഷവതിയായി കാണപ്പെട്ടിരുന്ന സിസ്റ്റര്‍ സെഫി, അഭയ കൊല്ലപ്പെട്ട ദിവസം ദേഷ്യത്തിലായിരുന്നെന്നും അസ്വാഭാവികമായി പെരുമാറിയെന്നുമുള്ള മൊഴിയാണ് നിഷ മാറ്റിയത്.

എന്നാല്‍, പ്രത്യേകിച്ചൊരു സ്വഭാവമാറ്റവും രണ്ടാം പ്രതിയായ സിസ്റ്റര്‍ സെഫിയ്ക്കുണ്ടായിരുന്നില്ലെന്നാണ് വിചാരണയ്ക്കിടെ ഇന്ന് നിഷ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ പറഞ്ഞത്.അടുക്കളയുടെ ഭാഗത്താണ് സിസ്റ്റര്‍ സെഫി താമസിച്ചിരുന്നത്. പ്രാര്‍ത്ഥനക്കായി വൈദികര്‍ മഠത്തില്‍ പലപ്പോഴും വരാറുണ്ടായിരുന്നെന്ന മൊഴിയും നിഷ തിരുത്തിയിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*