Monthly Archives: September 2019

ഗാന്ധി ജയന്തി; 600 തടവുകാരെ മോചിപ്പിക്കുന്നു..!!

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിന വാര്‍ഷികത്തിന്‍റെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് അറുനൂറോളം തടവുകാരെ മോചിപ്പിക്കുന്നു. കൃത്യമായ എണ്ണം ഗാന്ധി ജയന്തി ദിനത്തിലാണ് പുറത്തുവിടുക. അറുനൂറോളം പേരെങ്കിലും പട്ടികയിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണപ്രദേശ അധികൃതരുമായി കൂടിയാലോചിച്ച ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അന്തിമ പട്ടിക തയ്യാറാക്കുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കൊലപാതകം, ബലാത്സംഗം, കൈക്കൂലി കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവരെയായിരിക്കും മോചിപ്പിക്കുക. ഗാന്ധിജിയുടെ നൂറ്റമ്ബതാം ജന്മവാര്‍ഷികത്തിന്‍റെ ഭാഗമായി വിവിധ സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ രണ്ടു ഘട്ടങ്ങളിലായി 1,424 തടവുകാരെ വിട്ടയക്കുകയുണ്ടായെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ...

Read More »

പൗള്‍ട്രി ഫാമില്‍ ജോലിക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തു; അഞ്ച് പേര്‍ അറസ്റ്റില്‍

പൗള്‍ട്രി ഫാമില്‍ ജോലിക്കെത്തിയ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഹൈദരാബാദിലാണ് സംഭവം. നഗരത്തിന്‍റെ പ്രാന്തപ്രദേശമായ പഹാഡി ഷെരീഫിലെ ഒരു ഫാം ഹൗസില്‍ വെച്ചാണ് ആദിവാസി യുവതി ഉടമയുടെയും സഹായികളുടെയും കൂട്ടബലാത്സംഗത്തിനിരയായത്. കേസ് ഒതുക്കി തീര്‍ക്കാന്‍ ഭര്‍ത്താവിനെ സ്വാധീനിക്കാന്‍ ശ്രമിച്ച ഒമ്ബത് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പൗള്‍ട്രി ഫാമില്‍ ജോലിക്കെത്തിയതായിരുന്നു യുവതിയും ഭര്‍ത്താവും. ശമ്ബളം ലഭിക്കാത്തതോടെ പട്ടിണിയിലായ ഇവര്‍, ഫാമിലെ തീറ്റ കുറഞ്ഞ പൈസക്ക് മറിച്ചുവിറ്റിരുന്നു. ഇതറിഞ്ഞ ഫാം ഉടമ പ്രശാന്ത് റെഡ്ഡി ഇവരെ ബലമായി പിടിച്ചുകൊണ്ടുപോയി രണ്ട് വ്യത്യസ്ത ...

Read More »

ദുബൈയിൽ ബസ് അപകടം; എട്ടുപേര്‍ മരിച്ചു.

ദുബൈയിൽ ബസ് അപകടത്തില്‍ എട്ട് മരണം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ മിനി ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. ദുബൈയിൽ നിന്ന് ഷാർജയിലേക്ക് പോയ മിനി ബസ് മിർദിഫ് സിറ്റി സെന്ററിന് സമീപമാണ് അപകടത്തിൽ പെട്ടത്. 14 യാത്രക്കാരാണ് മിനി ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ റാഷിദ് ആശുപത്രി ട്രോമാ സെന്ററില്‍ പ്രവേശിപ്പിച്ചു.

Read More »

പ്രളയ ദുരിതാശ്വാസ സഹായം രണ്ടാഴ്ചക്കുള്ളില്‍ കൊടുത്ത് തീര്‍ക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ സഹായം രണ്ടാഴ്ചക്കുള്ളില്‍ കൊടുത്ത് തീര്‍ക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. അതോടൊപ്പം പ്രളയ സഹായത്തിനുള്ള അപ്പീല്‍ നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിരം, ലോക് അദാലത്തുകള്‍ വഴി പരാതികള്‍ തീര്‍പ്പാക്കാമെന്നും കോടതി പറഞ്ഞു. സഹായവിതരണത്തിന് ശേഷം നടപടി റിപ്പോര്‍ട്ട് രണ്ടാഴ്ചക്കുള്ളില്‍ നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. റെവന്യൂ പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

Read More »

പാരച്യൂട്ട് തുറക്കാനായില്ല; പാരഗ്ലൈഡിംഗ് നടത്തുന്നതിനിടെ കാനഡാ സ്വദേശിക്ക് ദാരുണാന്ത്യം

ടാന്‍സാനിയയിലെ കിളിമഞ്ചാരോ പര്‍വ്വതനിരകളില്‍ പാരഗ്ലൈഡിംഗ് നടത്തുന്നതിനിടെ കാനഡാ സ്വദേശിക്ക് ദാരുണാന്ത്യം. 55 കാരനായ ജസ്റ്റിന്‍ കൈലോയാണ് അപകടത്തില്‍പ്പെട്ട് മരിച്ചത് പാരച്യൂട്ട് തുറക്കാനാകാത്തതാണ് അപകടത്തിനുകാരണമായതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. സമുദ്രനിരപ്പില്‍ നിന്ന് 6000 കിലോമീറ്റര്‍ ഉയരത്തിലാണ് ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കിളിമഞ്ചാരോ  പര്‍വ്വതനിര. സെപ്തംബര്‍ 20നാണ് ജസ്റ്റിന്‍ പര്‍വ്വതാരോഹണം ആരംഭിച്ചത്. ഇറങ്ങാന്‍ പാരാഗ്ലൈഡിംഗിനെയാണ് അദ്ദേഹം ആശ്രയിച്ചത്. കിളിമഞ്ചാരോയിലെ ഏറ്റവും പ്രസിദ്ധമായ വിനോദമാണ് പാരഗ്ലൈഡിംഗ്.

Read More »

ഉപതെരഞ്ഞെടുപ്പ്; ലൈസന്‍സ് ഉള്ള ആയുധങ്ങള്‍ തിരിച്ചേല്‍പ്പിക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ്

ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ ലൈസന്‍സ് ഉള്ള ആയുധങ്ങള്‍ കൈവശം വെയ്ക്കുന്നത് നിരോധിച്ചു. ഓക്ടോബര്‍ 3 ന് മുന്‍പ് ആയുധങ്ങളെല്ലാം അതാത് പൊലീസ് സ്റ്റേഷനുകളില്‍ ഏല്‍പ്പിക്കണം. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ ചന്ദ്രശേഖരന്‍ നായരാണ് ആയുധങ്ങള്‍ പൊലീസ് സ്റ്റേഷനുകളില്‍ ഏല്‍പ്പിക്കണമെന്ന് അറിയിച്ചത്. ആയുധങ്ങള്‍ ഏല്‍പ്പിക്കാത്തവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188 -ാം സെക്ഷന്‍ പ്രകാരം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പണവും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിച്ചിട്ടുള്ളതിനാല്‍ സുരക്ഷാ ജീവനക്കാര്‍ക്ക് ആയുധം കൈവശം വെയ്ക്കാന്‍ അനുമതി നല്‍കണമെന്ന് ഏതാനം ബാങ്കുകള്‍ ആവശ്യപ്പെട്ടു.

Read More »

പാക്കിസ്ഥാന് മുന്നറിയിപ്പുമായി ബിപിന്‍ റാവത്ത്.

ഇന്ത്യ നടത്തിയ മിന്നലാക്രമണം പാക്കിസ്ഥാനൊരു സന്ദേശമാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഇന്ത്യയുമായി ഒരു നിഴല്‍ യുദ്ധം നടത്താനാണ് പാക്കിസ്ഥാന്‍റെ നീക്കം. എന്നാല്‍ ഇനി ഒളിച്ചുകളിക്കില്ല. ഇന്ത്യക്ക് അതിര്‍ത്തി കടന്ന് പോവേണ്ടി വന്നാല്‍ ആകാശം വഴിയോ ഭൂമിയിലൂടെയോ ചെല്ലും ചിലപ്പോള്‍ രണ്ട് വഴിയും തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനി ഒരു യുദ്ധമുണ്ടായാല്‍ ആണവായുധം ഉപയോഗിക്കുമെന്ന പാക്കിസ്ഥാന്‍റെ വാദത്തെ അദ്ദേഹം അപലപിച്ചു. ആണവായുധം യുദ്ധത്തിന് വേണ്ടിയല്ലെന്നും പ്രതിരോധത്തിനുള്ളതാണെന്നും ബിപിന്‍ റാവത്ത് കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര സമൂഹം അത്തരത്തിലൊരു നീക്കത്തിന് അനുവദിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. പാക്കിസ്ഥാന്‍ അന്തരീക്ഷം വികലമാക്കാത്തിടത്തോളം ...

Read More »

മദ്യവില്‍പ്പനശാലകള്‍ക്ക് രണ്ട് ദിവസം അവധി.

സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ക്ക് രണ്ട് ദിവസം അവധി. അര്‍ധവാര്‍ഷിക കണക്കെടുപ്പ് പ്രമാണിച്ചാണ് തിങ്കളാഴ്ച വൈകീട്ട് മുതല്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിടാന്‍ ബിവറേജസ് കോര്‍പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. മദ്യവില്‍പ്പനശാലകള്‍ ഇന്ന് വൈകീട്ട് ഏഴിന് അടയ്ക്കുമെന്ന് ബിവറേജസ് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. അതേസമയം തിങ്കളാഴ്ച അടയ്ക്കുന്ന മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നത് വ്യാഴാഴ്ച ആയിരിക്കും.

Read More »

മരട്; ഫ്ലാറ്റുടമകൾ ഇന്ന് മുതൽ ഒഴിഞ്ഞു തുടങ്ങും.

മരടിലെ ഫ്ലാറ്റുടമകൾ ഇന്ന് മുതൽ ഒഴിഞ്ഞു തുടങ്ങും. പുനരധിവാസത്തിന് ജില്ലാ ഭരണകൂടം കണ്ടെത്തിയ 510 ഫ്ലാറ്റുകളിൽ ഏറ്റവും സൗകര്യപ്രദമായത് തെരഞ്ഞെടുത്ത് നഗരസഭയെ അറിയിക്കാൻ ഫ്ലാറ്റുടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അനുയോജ്യമായ ഫ്ലാറ്റുകൾ കണ്ടെത്തി അറിയിച്ചാൽ എത്രയും വേഗം സാധന സാമഗ്രികൾ മാറ്റാനാവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുമെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ ചിലവും നഗരസഭ വഹിക്കും. ഇന്ന് മുതൽ നാല് ദിവസം മാത്രമാണ് ഒഴിപ്പിക്കൽ നടപടി പൂർത്തിയാകാൻ ശേഷിക്കുന്നത്. ഇന്നലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഉടമകളുടെ ബാക് അക്കൗണ്ട് വിവരങ്ങളടക്കം ശേഖരിച്ചിട്ടുണ്ട്. ഫ്ലാറ്റുകളിൽ വാടകക്ക് താമസിക്കുന്നവർ നേരത്തെ ...

Read More »

എ.ടി എമ്മില്‍ നിറയ്ക്കാനുളള 99 ലക്ഷം രൂപയുമായി ഡ്രൈവര്‍ കടന്നു

എ.ടി എമ്മില്‍ നിറയ്ക്കാനുളള 99 ലക്ഷം രൂപയുമായി സ്വകാര്യ ഏജന്‍സിയുടെ ഡ്രൈവര്‍ കടന്നുകളഞ്ഞതായി പരാതി. വെള്ളിയാഴ്ച വൈകീട്ട് കമ്മനഹള്ളിയിലാണ് സംഭവം. മാണ്ഡ്യ സ്വദേശിയായ പവന്‍( 23) ആണ് പണമടങ്ങുന്ന വാഹനവുമായി കടന്ന് കളഞ്ഞത്. നാല് ദിവസം മുന്‍പാണ് പവന്‍ കുമാര്‍ ജോലിയില്‍ പ്രവേശിച്ചത്. ഇയാളെ സംബന്ധിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു. ഐസിഐസിഐ ബാങ്കിന്‍റെ കമ്മനഹള്ളിയിലെ എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്നതായിരുന്നു പണം. പവനെ കൂടാതെ രണ്ട് സുരക്ഷാ ജീവനക്കാരും, മറ്റൊരു ജീവനക്കാരനുമാണ് വാഹനത്തിലുണ്ടായിരുന്നത്. എടിഎമ്മില്‍ പണം നിറയ്ക്കുന്നതിനായി പവന്‍ ഒഴികെയുള്ളവര്‍ പുറത്തിറങ്ങി.ഈ ...

Read More »