യുവാവിനെ തല്ലിക്കൊന്ന് കടലിൽ താഴ്ത്തിയ സംഭവം; ഒരാൾ കൂടി പിടിയിൽ..!!

പറവൂര്‍ സ്വദേശി മനുവിനെ തല്ലിക്കൊന്ന് കടലില്‍ താഴ്ത്തിയ കേസില്‍ ഒരാളെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. പറവൂര്‍ സ്വദേശി ഓമനക്കുട്ടനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പത്രോസ്, സൈമണ്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഓമനക്കുട്ടനും പിടിയിലായത്.

മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് ബിയര്‍ കുപ്പിയും കല്ലുംകൊണ്ട് മനുവിനെ തലക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം, മൃതദേഹം പറവൂര്‍ ഗലീലിയ കടലില്‍ കല്ലുകെട്ടി താഴ്ത്തിയെന്നാണ് പത്രോസും സൈമണും മൊഴി നല്‍കിയിരുന്നത്.

കേസിൽ ഇനിയും പ്രതികൾ ഉണ്ടെന്ന സംശയത്തിലാണ് അന്വേഷണസംഘം. കാണാതായ മനുവും പ്രതികളായവരും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരണ്. മനുവിന്‍റെ  മൃതദേഹം കണ്ടെത്താനായി പറവൂർ ഭാഗത്ത് കടലിൽ കോസ്റ്റ് ഗാർഡ് ഇന്നും തെരച്ചിൽ നടത്തും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*