വമ്പന്‍ ഡാറ്റ ഓഫറുമായി ബി.എസ്.എന്‍.എല്‍.

ദിവസം 10 ജിബി 4ജി ഡേറ്റ ഓഫറുമായി ബി.എസ്.എന്‍.എല്‍. 96, 236 എന്നിങ്ങനെയാണ് നിരക്ക്. 96 രൂപക്ക് 28 ദിവസവും 236 രൂപക്ക് 84 ദിവസവുമാണ് കാലാവധി. ബി.എസ്.എന്‍.എല്ലിന്റെ 4ജി സേവനം ഉള്ള സ്ഥലങ്ങളില്‍ മാത്രമാണ് ഈ സേവനം ലഭിക്കുക. അതേസമയം എല്ലാ സ്ഥലത്തും ബിഎസ്എന്‍എല്ലിന് 4ജി സര്‍വീസ് ഇല്ല എന്നത് തിരിച്ചടിയാണ്.

ഈ ഓഫറില്‍ ഫോണ്‍കോള്‍, എസ്.എം.എസ് എന്നിവ സൗജന്യമായി ലഭിക്കില്ല. അതിനായി മറ്റു പ്ലാനുകള്‍ സ്വീകരിക്കേണ്ടിവരും. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ഉള്ളവരെ പിടിച്ചുനിര്‍ത്താനുമാണ് പുതിയ ഡാറ്റ ഓഫറുമായി ബി.എസ്.എന്‍.എല്‍ എത്തുന്നത്.

ഇത്രയും കുറഞ്ഞ രൂപക്ക് കൂടുതല്‍ ഡാറ്റ നല്‍കുന്ന പ്ലാന്‍ മറ്റു കമ്പനികള്‍ക്ക് കാര്യമായ വെല്ലുവിളിയാകും. ജിയോ, എയര്‍ടെല്‍ എന്നിവരാണ് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡാറ്റ എന്ന ഓഫറുകള്‍ അവതരിപ്പിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*