സ്വര്‍ണവില വീണ്ടും സര്‍വ്വക്കാല റെക്കോര്‍ഡില്‍..!!

സ്വര്‍ണവില എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍. ഗ്രാമിന് 40 രൂപ വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില ഗ്രാമിന് 3540 രൂപയും പവന് 28,320 രൂപയുമായി. സര്‍വ്വക്കാല റെക്കോര്‍ഡാണ് ഇത്. ഗ്രാമിന് 3540 രൂപയാണ് ഇന്നത്തെ വിപണി വില. കല്ല്യാണസീസണ്‍ തുടങ്ങിയ ഘട്ടത്തില്‍ കുതിച്ചു കയറുന്ന സ്വര്‍ണവില സാധാരണക്കാരുടെ നെഞ്ചിടിപ്പേറ്റുകയാണ്.

ആഗസ്റ്റ് 15 മുതല്‍ 18 വരെ പവന് 28000 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഇത് 27840 വരെ താഴ്ന്നെങ്കിലും ഇന്നലെ വീണ്ടും 28,000 ആയി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ടായെങ്കിലും പിന്നീടങ്ങോട്ട് വില താഴാതെ മുന്നേറുകയയായിരുന്നു. വിപണിയില്‍ നേരിയ തളര്‍ച്ച ആദ്യം അനുഭവപ്പെട്ടിരുന്നെങ്കിലും ചിങ്ങമാസം പിറന്ന് ഓണവും വിവാഹ സീസണും എത്തിയതോടെ സജീവമായി തുടങ്ങിയിരിക്കുകയാണ് സ്വര്‍ണവിപണി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*