സ്ത്രീധനമാവശ്യപ്പെട്ട് യുവതിക്ക് പീഡനം; ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ കേസ്..!!

കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച സംഭവത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബങ്കളം ഫാസിയ മന്‍സിലില്‍ അബ്ദുര്‍ റഹ് മാന്‍റെ മകള്‍ പി ഹസീനയുടെ പരാതിയില്‍ കൊവ്വല്‍പ്പള്ളിയിലെ അബ്ദുര്‍ റഷീദ് എന്‍ പി, ഉമ്മ കുഞ്ഞാമി, ബന്ധു സുബൈദ എന്നിവര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

2006 സെപ്തംബര്‍ 18 നാണ് അബ്ദുര്‍ റഷീദും ഹസീനയും മതാചാരപ്രകാരം വിവാഹിതരായത്. വിവാഹ സമയത്ത് 50 പവന്‍ സ്വര്‍ണാഭരണമായി നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞയുടനെ ഹസീന ഗര്‍ഭിണിയാകുകയും ഇതിനിടയില്‍ ഗള്‍ഫിലേക്ക് പോകാനൊരുങ്ങിയ അബ്ദുര്‍ റഷീദ് 20 സെന്റ് സ്ഥലം സ്ത്രീധനമായി ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ അബോര്‍ഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് സമ്മതിക്കാത്ത ഹസീനയെ അബ്ദുര്‍ റഷീദും, ഉമ്മ കുഞ്ഞാമിയും കൂടി മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*