രാജീവ് ഗാന്ധി വധം; നളിനിയുടെ പരോള്‍ കാലാവധി മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി..!!

മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്​ ഗാ​ന്ധി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ അനുഭവിക്കുന്ന നളിനിക്ക് അനുവദിച്ച പരോള്‍ മദ്രാസ് ഹൈക്കോടതി മൂന്ന് ആഴ്ചത്തേക്ക് നീട്ടി. മ​ക​ളു​ടെ വി​വാ​ഹ​വുമായി ബന്ധപ്പെട്ട് നളിനിക്ക്​ ഒ​രു മാ​സ​​ത്തെ പ​രോള്‍ അനുവദിച്ചിരുന്നു.

30 ദിവസത്തേക്ക് കൂടി പരോള്‍ നീട്ടണമെന്ന് നളിനി ആവശ്യപ്പെട്ടിരുന്നു. മകളുടെ വിവാഹ ഒരുക്കം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നാണ് കാരണമായി പറഞ്ഞത്. എന്നാല്‍, ഇത് നിരസിച്ച കോടതി മൂന്ന് ആഴ്ചത്തേക്ക് കൂടി പരോള്‍ നീട്ടുകയായിരുന്നു.

1991 മു​ത​ല്‍ 28 വ​ര്‍​ഷ​മാ​യി ന​ളി​നി ജ​യി​ലി​ലാ​ണ്. ന​ളി​നി​യു​ടെ വ​ധ​ശി​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ്​ ജീ​വ​പ​ര്യ​ന്ത​മാ​ക്കി​യ​ത്. രാ​ജ്യ​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ വ​നി​ത ത​ട​വു​കാ​രി​യാ​ണ്​ ന​ളി​നി. ക​ഴി​ഞ്ഞ വ​ര്‍​ഷം പി​താ​വ്​ ശ​ങ്ക​ര​നാ​രാ​യ​ണ​​​ന്‍റെ സം​സ്​​കാ​ര ച​ട​ങ്ങി​നാ​ണ്​ ഇ​തി​ന്​ മു​മ്ബ്​ ഒ​രു ദി​വ​സ​ത്തെ പ​രോ​ള്‍ കി​ട്ടി​യ​ത്. രാ​ജീ​വ്​​ഗാ​ന്ധി വ​ധ​ക്കേ​സി​ല്‍ ഇ​തേ ജ​യി​ലി​ല്‍ ത​ട​വു​ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന മു​രു​ക​ന്‍ എ​ന്ന ശ്രീ​ഹ​ര​നാ​ണ്​ ഭ​ര്‍​ത്താ​വ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*