പ്രധാനമന്ത്രി ഇന്ന് യുഎഇയുടെ പരമോന്നത ബഹുമതി സ്വീകരിക്കും.

രണ്ടുദിവസത്തെ ഗള്‍ഫ്  സന്ദര്‍ശനത്തിനായി അബുദാബിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് മെഡൽ സ്വീകരിക്കും. ഈ പുരസ്കാരം ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.

പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടക്കുന്ന ചടങ്ങില്‍ അബുദാബി കിരീടാവകാശിയും യുഎഇ. സായുധസേനയുടെ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാൻ ഉൾപ്പെടെ രാജകുടുംബത്തിലെ പ്രമുഖർ സംബന്ധിക്കും. നാല് വർഷത്തിനിടെ മൂന്നാം തവണയാണ് പ്രധാനമന്ത്രി  യുഎഇയിലെത്തുന്നത്.

12.30ന് പാലസിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് മെഡൽ നരേന്ദ്രമോദിക്ക് സമ്മാനിക്കും. തുടര്‍ന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാനുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. കശ്മീർവിഷയത്തിൽ ഇന്ത്യൻ നിലപാടിനെ പിന്തുണച്ച ആദ്യ അറബ് രാജ്യമാണ് യുഎഇ എന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ തിളക്കം കൂട്ടുന്നു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*