പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പി എസ് ശ്രീധരന്‍ പിള്ള..!!

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള. ഓഗസ്റ്റ് 30ന് എന്‍ഡിഎ യോഗം ചേര്‍ന്നാണ് തീരുമാനം എടുക്കുക. പാലായില്‍ ബിജെപി നിയോജക മണ്ഡലം നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ സി പി എം സ്വീകരിച്ചത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പാലായിലെ ഉപതെരഞ്ഞെടുപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് എന്‍ഡിഎ കാണുന്നത്. അത് കൊണ്ടു തന്നെ ചിട്ടയായ പ്രവര്‍ത്തനം നടത്തിയാല്‍ വിജയം സുനിശ്ചിതമാണെന്ന് എന്‍ഡിഎ പ്രതീക്ഷിക്കുന്നു. ഘടക കക്ഷികളുമായി ആലോചിച്ച് പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*