നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത്. അനധികൃതമായി കടത്താന്‍ ശ്രമിച്ച 910 ഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചത്. ദുബായില്‍ നിന്നും വന്ന യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. കൂടാതെ നികുതി അടയ്ക്കാതെ കൊണ്ടുവന്ന 10 ഐ ഫോണുകളും സുഗന്ധദ്രവ്യങ്ങളും പിടിച്ചെടുത്തു.

ഇന്നലെയും നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടിയായിരുന്നു. 28ലക്ഷം രൂപയുടെ സ്വര്‍ണം കടത്തുന്നതിനിടെ മൂന്നുപേരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. സ്വര്‍ണ ചങ്ങലയും മിശ്രിതവുമായി 900 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.
അതോടൊപ്പെം ഇന്ന് രാവിലെ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ മലയാളി പിടിയിലായിരുന്നു. മലപ്പുറം വണ്ടൂര്‍ സ്വദേശി മുഹമ്മദ് അബ്ദുറഹിമാന്‍ എന്നയാളാണ് പിടിയിലായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*