നാളെ ശക്തമായ മഴയക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലര്‍ടുകള്‍..!!

കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. ആലപ്പുഴ,എറണാകുളം,ഇടുക്കി,മലപ്പുറം,കണ്ണൂര്‍,വയനാട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഓറഞ്ച് അലര്‍ട് പ്രഖ്യാപിചിരിക്കുന്ന ആറു ജില്ലകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ശക്തമായതോ അതി ശക്തമായതോ മഴ ഈ ജില്ലകളില്‍ പെയ്യാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ ഗവേഷണ വിഭാഗം മുന്നറിയിപ്പു നല്‍കുന്നു.

പത്തനംതിട്ട,തൃശൂര്‍,പാലക്കാട,കോഴിക്കോട്,കാസര്‍കോഡ് ജില്ലകളില്‍ നാളെ മഞ്ഞ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ഞ അലര്‍ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിലും ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. 14 ന് തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,കോട്ടയം ജില്ലകളൊഴികെ മറ്റെല്ലായിടത്തും മഞ്ഞ അലര്‍ട് പ്രഖ്യാപിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*