നടന്‍ രജനീകാന്തിനെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് കോണ്‍ഗ്രസ്..!!

നടന്‍ രജനീകാന്തിനെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും അമിത് ഷായെയും കൃഷ്ണനോടും അര്‍ജുനനോടും താരതമ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് വിമര്‍ശനവുമായി തമിഴ്‌നാട് കോണ്‍ഗ്രസ് രംഗത്തെത്തിയത്. മഹാഭാരതം ഒന്നുകൂടി ശ്രദ്ധിച്ച്‌ വായിക്കുവാനാണ് ഇവര്‍ നല്‍കിയ ഉപദേശം.

കഴിഞ്ഞ ദിവസമാണ് പ്രസംഗത്തിനിടെ രജനികാന്ത് മോഡിയെയും ഷായെയും കൃഷ്ണനോടും അര്‍ജുനനോടും താരതമ്യപ്പെടുത്തിയത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ഇരുവരെയും അഭിനന്ദിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎസ് അളഗിരിയാണ് രജനികാന്തിനോട് മഹാഭാരതം വായിക്കുവാന്‍ ആവശ്യപ്പെട്ടത്. എങ്ങനെയാണ് കോടിക്കണക്കിന് ആളുകളുടെ അവകാശങ്ങള്‍ തട്ടിപ്പറിച്ചവര്‍ക്ക് കൃഷ്ണനും അര്‍ജുനനും ആകാന്‍ സാധിക്കുക? പ്രിയപ്പെട്ട രജനീകാന്ത്, ദയവായി മഹാഭാരതം ഒന്നുകൂടി വായിക്കൂ. ദയവായി വീണ്ടും ശ്രദ്ധിച്ചു വായിക്കൂ-അളഗിരി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*