മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന്‍റെ കണ്ണിന് പരിക്കേറ്റു..!!

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന്‍റെ കണ്ണിനു പരിക്കേറ്റു. കട്ടപ്പന മുതുകാട്ടില്‍ വിപിനാണ് (29) പരിക്കേറ്റത്. റെയില്‍വേയുടെ കണ്‍സ്ട്രക്ഷന്‍ കമ്ബനി ജീവനക്കാരനായ വിപിന്‍, തകഴി കുന്നുമ്മയിലെ ഓഫീസില്‍ ജോലി ചെയ്യുന്നതിനിടെ ബുധനാഴ്ച രാവിലെ 11മണിയോടെയാണ് അപകടം.

ഫോണ്‍ ഉപയോഗ ശൂന്യമായി. ഓണ്‍ലൈനിലൂടെ വാങ്ങിയ മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചതെന്നു സുഹൃത്തുക്കള്‍ പറഞ്ഞു. ഇടതു കണ്ണിന് പരിക്കേറ്റ വിപിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്‍പോളകള്‍ക്കും പുരികത്തിനും പരിക്കേറ്റ ഇയാളെ ഒപ്പമുള്ളവരാണ് ആശുപത്രിയിലെത്തിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*