ലോക്​നാഥ്​ ബെഹ്​റയെ പോലെ പരാജിതനായ ഒരു ഡി.ജി.പി ഉണ്ടായിട്ടി​ല്ല; കെ.മുരളീധരന്‍..!!

കേരളത്തി​ന്‍റെ ചരിത്രത്തില്‍ ലോക്​നാഥ്​ ബെഹ്​റയെ പോലെ പരാജിതനായ ഒരു ഡി.ജി.പി ഉണ്ടായിട്ടി​ല്ലെന്ന്​ കെ.മുരളീധരന്‍ എം.പി. ബെഹ്​റ സി.പി.എമ്മി​ന്‍റെ ചട്ടുകമായാണ്​ പ്രവര്‍ത്തിക്കുന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചു. ബെഹ്​റ പറയുന്ന വാക്കിന്​ ഒരുവിലയുമില്ല. സി.പി.എം പറയുന്നതിനടിയില്‍ ഒപ്പുവെക്കുന്ന ഉദ്യോഗസ്ഥനായി അദ്ദേഹം മാറി.

പൊലീസ്​ ഇന്ന്​ ആരുടെയും നിയന്ത്രണത്തിലല്ല. ഇന്നത്തെ ക്രിമനല്‍ നാളത്തെ പൊലീസ്​ എന്നതാണ്​ ഇപ്പോഴത്തെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ബ്രാഞ്ച്​ സെക്രട്ടറിയേക്കാള്‍ തരംതാഴ്​ന്ന പ്രവര്‍ത്തികളാണ്​ ബെഹ്​റയുടേത്​. ഡി.ജി.പിക്കെതിരെ പ്രസ്​താവന നടത്തിയ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടിയെടുക്കുന്ന സര്‍ക്കാര്‍ തനിക്കെതിരെയും കേസെടുക്കണമെന്ന്​ മുരളീധരന്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*