കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു..!!

കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു. രാജു എന്ന ആളാണ് മരിച്ചത്. മരിച്ച രാജുവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കോഴിക്കോട് മണക്കാട് യുപി സ്കൂളിലായിരുന്നു സംഭവം.

മഴയ്ക്ക് അല്പം ശമനം ഉണ്ടായെങ്കിലും പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് പല സ്ഥലങ്ങളിലും ഉണ്ടായിരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം എന്നീ ജില്ലകളില്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*