കെവിന്‍ വധക്കേസിലെ ശിക്ഷാ വിധിയിന്മേലുള്ള വാദം ഇന്ന്; പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍..!!

കെവിന്‍ വധക്കേസിലെ ശിക്ഷാ വിധിയിന്മേലുള്ള വാദം ഇന്ന്. വാദം കേട്ടതിനുശേഷമായിരിക്കും ശിക്ഷ വിധിക്കുക. കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കെവിന്‍റെ ഭാര്യ നീനുവിന്‍റെ സഹോദരന്‍ അടക്കം 10 പേര്‍ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തിയിരുന്നു. ദുരഭിമാനക്കൊലയാണ് ഇതെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.

ദുരഭിമാനക്കൊലയ്ക്ക് പ്രത്യേക ശിക്ഷയില്ല. എന്നാല്‍ അത്തരം കേസുകള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കണ്ട് പരമാവധി ശിക്ഷ നല്‍കിയ ചരിത്രമാണുള്ളത്. എല്ലാ പ്രതികള്‍ക്കുമെതിരേ കൊലപാതകം, ദ്രവ്യം മോഹിച്ചല്ലാതെ തട്ടിക്കൊണ്ട് പോയി വിലപേശല്‍, കൊല്ലുമെന്ന ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സാനു ചാക്കോ ആണ് കേസിലെ ഒന്നാം പ്രതി. നിയാസ് മോന്‍, ഇഷാന്‍ ഇസ്മയില്‍, റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരന്‍, ഷിഫിന്‍ സജ്ജാദ്, എന്‍ നിഷാദ്, ടിറ്റു ജെറോം, ഫസില്‍ ഷെരീഫ്, ഷാനു ഷാജഹാന്‍ എന്നിവരാണ് മറ്റു പ്രചതികള്‍.  കൂടാതെ സാനു ചാക്കോ, നിയാസ് മോന്‍, റിയാസ് ഇബ്രാഹിം കുട്ടി എന്നിവര്‍ക്കെതിരെ പ്രത്യേക ഗൂഢാലോചന കുറ്റവുമുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*