കേരളത്തിനായി 10 ലക്ഷം രൂപ സംഭാവന ചെയ്ത് തമിഴ് സിനിമാ സൂപ്പര്‍ താരങ്ങളായ സൂര്യയും കാര്‍ത്തിയും..!!

പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ ഒരുങ്ങുന്ന കേരള ജനതയെ സഹായിക്കാനായി തമിഴ് സിനിമാ സൂപ്പര്‍ താരങ്ങളായ സൂര്യയും കാര്‍ത്തിക്കും രംഗത്ത്. സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ശക്തമായ രീതിയില്‍ ഇടപെടാറുള്ള സഹോദരങ്ങളായ സൂര്യയും കാര്‍ത്തിക്കും കേരളത്തിലെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്തു മാതൃകയായി.

കഴിഞ്ഞതവണത്തെ മഹാ പ്രളയത്തിലും സൂര്യ കാര്‍ത്തിക് സമാനമായ രീതിയില്‍ കേരളത്തിലെ ധനസഹായമായി എത്തിയിട്ടുണ്ട്. 25 ലക്ഷം രൂപയാണ് കഴിഞ്ഞ തവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് താര സഹോദരന്മാര്‍ സംഭാവന ചെയ്തത്.

നിലവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫ്രണ്ടിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കൊടുമ്ബിരി കൊണ്ട് നില്‍ക്കുന്ന സാഹചര്യത്തിലാണ് താര സഹോദരന്മാര്‍ ഇത്ര വലിയൊരു തുക മുഖ്യമന്ത്രിക്ക് സംഭാവന നല്‍കി എന്നത് വളരെ ശ്രദ്ധേയമാകുന്നത്. സഹോദരങ്ങളായ സൂര്യയ്യ്ക്കും കാര്‍ത്തിക്കും തമിഴ്നാട്ടിലെ പോലെ തന്നെ കേരളത്തിലും വലിയ ആരാധകവൃന്ദം ആണുള്ളത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*