കശ്മീരില്‍ വെടിവെപ്പു നടന്നതായി പൊലീസ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു..!!

കശ്മീരില്‍ വെടിവെപ്പു നടന്നതായി പൊലീസ് സ്ഥിരീകരണം. ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഒരു പ്രമുഖ ചാനല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ബാരാമുള്ള ജില്ലയിലെ ഗാനി ഹമാം മേഖലയിലാണ് സംഘര്‍ഷം റിപ്പോര്‍ട്ടു ചെയ്തത്. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുമാറ്റിയ മോദി സര്‍ക്കാര്‍ തീരുമാനത്തിനുശേഷം ആദ്യമായാണ് വെടിവെപ്പു നടന്നതായി പൊലീസ് സ്ഥിരീകരിക്കുന്നത്.

പ്രതിഷേധക്കാര്‍ പൊലീസിനുനേരെ ഗ്രനേഡ് പ്രയോഗിച്ചെന്നാണ് പൊലീസ് തങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നതെന്ന് പ്രമുഖ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു. രണ്ടു പൊലീസുകാര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാള്‍ പിന്നീട് ആശുപത്രിയില്‍വെച്ച് മരണപ്പെട്ടെന്നുമാണ് പൊലീസ് പറയുന്നത്. ‘എസ്.പി.ഒ ബിലാല്‍ അഹമ്മദാണ് മരിച്ചത്. പരുക്കേറ്റ അമര്‍ദീപ് പരിഹാര്‍ ആര്‍മി ആശുപത്രിയില്‍ ചികിത്സയിലാണ്.’ മോമിന്‍ ഗുജ്രിയെന്നയാളാണ് കൊല്ലപ്പെട്ട ബാരാമുള്ള സ്വദേശി. ഇയാള്‍ ലഷ്‌കര്‍ ഇ തൊയ്ബ പ്രവര്‍ത്തകനാണെന്നാണ് പൊലീസ് പറയുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*