കര്‍ണാടകത്തില്‍ മഴക്കെടുതി ബാധിച്ചവര്‍ക്ക് പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം..!!

കര്‍ണാടകത്തില്‍ മഴക്കെടുതി ബാധിച്ചവര്‍ക്കു നേരെ നേരെ പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ വാഹനവ്യൂഹം തടഞ്ഞ നാട്ടുകാര്‍ക്കു നേരെയാണ് പൊലീസ് ലാത്തിവീശിയത്. ജനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് പൊലീസ് ലാത്തിവീശിയത്.കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിക്കു മുന്നാകെ പറയാന്‍ വേണ്ടിയാണ് അവര്‍ വാഹനവ്യൂഹം തടഞ്ഞത്.

ജനങ്ങളെ പൊലീസ് മര്‍ദ്ദിക്കുന്നതു കണ്ടിട്ടും യെദ്യൂരപ്പ കാറിനുള്ളില്‍ത്തന്നെ ഇരിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. വീടുകളും കൃഷിയിടങ്ങളും നഷ്ടപ്പെട്ടയാളുകളാണ് മുഖ്യമന്ത്രിയെ തടഞ്ഞത്. അടിയന്തര നഷ്ടപരിഹാരമായി അവര്‍ക്കു തുക ലഭിച്ചില്ലെന്നും ആരോപണമുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*