കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; 4.15 കോടി വില വരുന്ന സ്വര്‍ണബിസ്‌ക്കറ്റുകള്‍ പിടികൂടി..!!

കണ്ണൂര്‍ വിമാനത്താവളത്തില്‍  വന്‍ സ്വര്‍ണ്ണവേട്ട.  ഡിആര്‍ഐയുടെ നേതൃത്വത്തില്‍ 11.29 കിലോയുടെ സ്വര്‍ണമാണ്  കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു പിടിച്ചെടുത്തത്. ഡിആര്‍ഐയ്ക്ക് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്  വിമാനത്താവളത്തില്‍ പരിശോധന നടത്തിയത്.

നാലുപേരില്‍ നിന്നാണ് 4.15 കോടി വില വരുന്ന സ്വര്‍ണബിസ്‌ക്കറ്റുകള്‍ പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് വന്ന വയനാട് സ്വദേശി അര്‍ഷാദ്, ബെംഗളുരു സ്വദേശി ബഷീര്‍, ദുബായില്‍ നിന്നെത്തിയ അംസീര്‍, റിയാദില്‍ നിന്നുവന്ന കോഴിക്കോട് സ്വദേശി അബ്ദുള്ള എന്നിവരാണ് അറസ്റ്റിലായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*